24 C
Kottayam
Thursday, June 4, 2026

കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍

Must read

ഭോപ്പാല്‍: കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍. ഭോപ്പാലിലാണ് സംഭവം. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത യുവാവാണ് പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെയാണ് 24 കാരന്‍ ലൈവ് സ്ട്രീം ചെയ്തത്. ഇതിനായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ലൈവ് ഷോയിലൂടെ ലക്ഷങ്ങള്‍ സമ്പാാദിച്ചതായാണ് പോലീസിന്‍െ്റ പ്രാഥമിക നിഗമനം.

രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണെന്ന് പോലീസ് പറഞ്ഞു. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. ഇതിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം.

നൂറ് രൂപ മുതല്‍ പല നിരക്കുകളാണ് ഇയാള്‍ ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്. ഡെമോ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. തുടര്‍ന്ന് 500, 700, 1000 എന്നിങ്ങനെയാണ് നിരക്ക്. മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് 6 ലക്ഷം രൂപ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ദിവസേന 3000 മുതല്‍ 4000 രൂപ വരെ സമ്പാദിച്ചിരുന്നതായും കണ്ടെത്തി.

പ്രതിയുടെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. ഇവര്‍ നിലവില്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് ഇവരെ വിവാഹം കഴിച്ചത്. രണ്ടാം ഭാര്യ യു.പി സ്വദേശിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week