24.6 C
Kottayam
Friday, June 5, 2026

ഒന്നി​ച്ചു മ​രി​ക്കാ​ൻ വേ​ണ്ടി ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ ഞ​ര​മ്പ് മു​റി​ച്ച ശേ​ഷം തൂ​ങ്ങി മ​രി​ച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തു

Must read

അരൂർ: എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ചാ​ത്ത​നാ​ട്ട് ശ​ര​വ​ണ​ൻ (63) ആ​ണ് മ​രി​ച്ച​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഭാ​ര്യ വ​ള്ളി​യെ (57) തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഭാ​ര്യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി വാ​യ്പ എ​ടു​ത്തി​രു​ന്നു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് വ​ന്ന​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തോ​ടെ ശ​ര​വ​ണ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് വീ​ടി​നോ​ട് ചേ​ർ​ന്ന ചാ​ർ​ത്തി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. ഈ ​സ​മ​യം ഭ​ർ​ത്താ​വ് ഒ​രു​മി​ച്ച് മ​രി​ക്കാം എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഭാ​ര്യ എ​തി​ർ​ത്തു. താ​ൻ മ​രി​ച്ചാ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ചു​മ​ലി​ലാ​കു​മെ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും ഒ​ന്നി​ച്ചു മ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​റി​ച്ച​ശേ​ഷം ഇ​വ​രു​ടെ ക​ഴു​ത്തി​ൽ ഇ​യാ​ൾ ഞെ​ക്കി​പ്പി​ടി​ച്ചു. ശ്വാ​സം കി​ട്ടാ​തെ ഭാ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ മ​രി​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഭ​ർ​ത്താ​വ് കൈ​ഞ​ര​മ്പ് മു​റി​ച്ചു തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

- Advertisement -

പി​ന്നീ​ട് ഭാ​ര്യ​യ്ക്ക് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഒ​ച്ച​വ​ച്ച് പ​രി​സ​ര​വാ​സി​ക​ളെ വി​ളി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വീ​ട്ട​മ്മ​യെ പ്രാ​ഥ​മി​ക ശുശ്രൂഷ​ക​ൾ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week