തിരുവല്ല നഗരസഭയില്‍ തൊട്ടടുത്ത വാര്‍ഡുകളില്‍ ഭാര്യയും ഭര്‍ത്താവും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍

തിരുവല്ല: തിരുവല്ല നഗരസഭയില്‍ തൊട്ടടുത്ത വാര്‍ഡുകളിലായി ഭര്‍ത്താവും ഭാര്യയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കുന്നു. ചുമത്ര വഞ്ചിപ്പാലത്ത് തോമസ് വഞ്ചിപ്പാലം – ലിന്‍ഡ തോമസ് ദമ്പതികളാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായി മല്‍സരിക്കുന്നത്.

മൂന്നാം വാര്‍ഡില്‍ (ആറ്റു ചിറ) ലിന്‍ഡയും, നാലാം വാര്‍ഡില്‍ (കിഴക്കന്‍ മുത്തൂര്‍) തോമസും സ്ഥാനാര്‍ത്ഥികളാണ്. നിലവിലെ കൗണ്‍സിലില്‍ അംഗമാണ് തോമസ്. ലിന്‍ഡയാവട്ടെ ഇതിന് മുന്‍പ് ഉണ്ടായിരുന്ന കൗണ്‍സിലില്‍ നഗരസഭാ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും തൊട്ടടുത്ത ദിവസം പത്രിക നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News