സ്‌റ്റേറ്റ് ഔട്ട്- സി.ബി.എസ്.ഇ ഇന്‍; കീം പുതുക്കിയ ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയിൽ വലിയ മാറ്റം; കേരള സിലബസുകാര്‍ക്ക് വന്‍ തിരിച്ചടി

തിരുവനന്തപുരം: കീമിൻ്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന വിദ്യാർഥികൾ പിന്നിലായി. നിലവിൽ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവിനാണ്.

നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ആദ്യ 100 പേരിൽ 43 പേർ കേരള സിലബസിലെ വിദ്യാർഥികളായിരുന്നു. പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഇത് 21 ആയി കുറഞ്ഞു.കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പുറുത്തുവിട്ടത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു.

എന്‍ജിനീയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷപരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.

പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ലിസ്റ്റ് റദ്ദാക്കിയത്‌. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്. കേരള സിലബസുകാര്‍ക്ക്
തിരിച്ചടിയായിരിക്കുകയാണ് പുതിയ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News