FeaturedKeralaNews

ശബരിമല വരുമാനത്തിൽ വൻ ഇടിവ് , കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം ബോർഡ്

ശബരിമല : കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഭകതരുടെ എണ്ണം കുറഞ്ഞ ശബരിമലയിൽ വരുമാനത്തിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്ശ. ബരിമലയില്‍ ഇക്കുറി ദര്‍ശനം നടത്തിയത്​ 1,16,706 തീര്‍ഥാടകര്‍ മാത്രമാണ് . 4,11,36,447 രൂപയാണ്​ വരുമാനം. വെള്ളിയാഴ്​ച വരെയുള്ള കണക്കാണിത്​.

സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക്​ ചെയ്​ത 2000 തീര്‍ഥാടകര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 5000 തീര്‍ഥാടകര്‍ക്കുമാണ്​ ദര്‍ശനാനുമതി ഉള്ളത്​. തീര്‍ഥാടന കാലത്ത് ബോര്‍ഡ് വഹിക്കേണ്ടുന്ന ചെലവ്​ കണക്കിലെടുക്കുമ്പോൾ ഈ വരുമാനം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും പര്യാപ്തമ​ല്ലെന്ന്​ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​ എന്‍. വാസു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കോവിഡി​ന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്‍കിയ 40 കോടി ഉള്‍പ്പെടെ 70 കോടിയാണ് സര്‍ക്കാറില്‍നിന്ന്​ ബോര്‍ഡിനു സഹായമായി ലഭിച്ചത്​. ദേവസ്വം ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്‌നത്തി​ണ്ട് ഫലമായി കോവിഡ്​ പ്രതിസന്ധികളെ മറികടക്കാനായെന്നും പ്രസിഡന്‍റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker