സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു ചാട്ടം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിച്ചു ചാട്ടം. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

പവന് 36,880 രൂപയിലും ഗ്രാമിന് 4,610 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മേയ് ഒന്നിന് 35,040 രൂപയായിരുന്നു പവന്റെ വില.

പവന് ഈ മാസം 1880 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. ഏറ്റവും ഒടുവില്‍ വിലയില്‍ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു. അതേസമയം സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വര്‍ധനവിലേക്കാണ് സ്വര്‍ണ വില പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നു.

മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞുവെങ്കിലും ഏപ്രിലില്‍ 1720 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് കൂടിയത്. ഏപ്രിലില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22)ഏറ്റവും കുറഞ്ഞ നിരക്ക് 33,320രൂപയുമായിരുന്നു (ഏപ്രില്‍ 1).

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വിലയും വര്‍ധിച്ചിട്ടുണ്ട്. 1,906.04 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കൂടി. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,990 രൂപയാണ് വില രേഖപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News