കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. പവന് 280 രൂപയാണ് രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 36,360 രൂപയായി. 35 രൂപ കൂടി 4545 ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
36,080 ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു. 160 രൂപയാണ് ഇന്നലെ കൂടിയത്. മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.
2021ലെ അവസാന ട്രേഡിങ് സെഷനില്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ തിളക്കം കുറഞ്ഞ പ്രകടനമാണ് സ്വര്‍ണം ഈ വര്‍ഷം കാഴ്ച വെച്ചത്. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരം 0.11 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 47,940 രൂപയായി. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.15 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62,256 രൂപയായി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതും ആഗോള പണപ്പെരുപ്പ സൂചനകളുമാണ് സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നത്.
ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4445 രൂപയും. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ ഇതുവരെ സ്വര്‍ണ വിലയില്‍ പവന് 880 രൂപയുടെ വര്‍ധനയാണുണ്ടായത്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു.
ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.