24.3 C
Kottayam
Saturday, June 6, 2026

മദ്യം ഒഴുക്കിക്കളയിച്ചതില്‍ പോലീസിനെതിരെ നടപടി; ഗ്രേഡ് എസ്.ഐക്കു സസ്പെന്‍ഷന്‍

Must read

തിരുവനന്തപുരം: കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

ഇന്‍സ്പെക്ടര്‍ക്കു വീഴ്ച പറ്റിയോ എന്നും പരിശോധിക്കും.വിദേശിയെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴിക്കിക്കളയിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.

ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ്പ്പോഴത്തെ നടപടി. സംഭവത്തില്‍ പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൊലീസിന്റെ നടപടി നിര്‍ഭാഗ്യകരമാണ്.

ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു.ഇത് സര്‍ക്കാരിന്റെ നയമല്ല. സംഭവിച്ചത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ കാര്യമാണ്. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് ആരെങ്കിലും അള്ളുവെക്കുന്ന നടപടി അനുവദിക്കില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -

ബന്ധപ്പെട്ടവര്‍ നടപടിയെടുക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.മദ്യം ഒഴുക്കി കളയിപ്പിച്ച പൊലീസ് നടപടിയില്‍ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ പറഞ്ഞു. കളഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. എല്ലാ നികുതിയും നല്‍കിയാണ് മദ്യം വാങ്ങിയത്. നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്‍ വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീവന്‍ ആസ് ബര്‍ഗ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week