സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് 20 രൂപ കൂടി 4500 ആയി. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞനിലവാരത്തില്‍ വില എത്തിയിരുന്നു. 35,600 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്ക്. തുടര്‍ന്നുള്ള മൂന്ന് ദിവസം വില ഉയരുകയായിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണ വില സ്ഥിരത ആര്‍ജിക്കാനുള്ള സാധ്യതകള്‍ വിരളമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1826 ഡോളറിലാണ് വ്യാപാരം.

ഈ മാസം സ്വര്‍ണ വിലയില്‍ അനിശ്ചിതത്വം പ്രകടമായിരുന്നു.കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു വില. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷനി വരുമാനം ആറ് ആറാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഇപ്പോള്‍ വില തിരിച്ചു കയറിയിട്ടുണ്ട്. ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News