26.5 C
Kottayam
Saturday, April 27, 2024

സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം

Must read

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ നാലുദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 35,200 രൂപയായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. ഇതു പിന്നീട് 35,600 വരെ എത്തി. ഇതാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

35,600ല്‍ നിന്ന് 80 രൂപ കുറഞ്ഞ് 35,520ല്‍ എത്തിയ വില വീണ്ടും രണ്ടു തവണയായി താഴ്ന്ന് 35,200ല്‍ എത്തുകയായിരുന്നു.ഈ മാസം സ്വര്‍ണ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week