തൃശൂരിൽ വൻ തീപ്പിടിത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍ : തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ സൈക്കിളുകളും സൈക്കിൾ പാട്സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.

 ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവ‍ര്‍ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News