24 C
Kottayam
Thursday, June 4, 2026

നെടുമ്പാശ്ശേരിയില്‍ വൻ സ്വർണവേട്ട; യുവതി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 3250 ഗ്രാം സ്വർണം

Must read

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും ചേർന്ന് അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കയറി സ്വർണം കടത്തിയ 4 പേരും ദുബായിൽ നിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്.

രാജ്യാന്തര വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ 4 പേരാണ് ആദ്യം പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണവുമായെത്തിയ യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിയിലായ നാലുപേർ സ്വർണം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് വിവരം.

- Advertisement -

ഇത്തരത്തിൽ സ്വർണം കൊണ്ടുവന്ന മൂന്നുപേരിൽ നിന്നായി 335ഗ്രാം സ്വർണവും ഒരാളിൽ നിന്ന് 1100ഗ്രാം സ്വർണവുമാണ് ഡിആർഐ പിടികൂടിയത്.

- Advertisement -

വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ സ്വർണവേട്ടയിലാണ് കാസർകോഡ് സ്വദേശിയായ സറീന അബ്ദു പിടിയിലായത്. 3250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ ദുബായിൽ നിന്നാണ് എത്തിയത്.

ഇത് കൂടാതെ ദുബായ് – കൊച്ചി വിമാനത്തിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 573 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിനകത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണം പുറത്തേക്ക് കൊണ്ട് വരാൻ കഴിയാത്തത് കൊണ്ടോ, അതല്ലെങ്കിൽ പിടിക്കപ്പെട്ടേക്കുമെന്ന സൂചന കിട്ടിയതോ മൂലം ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്.

ഇങ്ങനെ വ്യത്യസ്തങ്ങളായ മൂന്ന് സംഭവങ്ങളിലായാണ് 5500 ഗ്രാമിലധികം സ്വർണം ഡിആർഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week