28.2 C
Kottayam
Friday, June 5, 2026

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും

Must read

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പാസ്‌പോര്‍ട്ട് കൈവശമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 14 ദിവസത്തെ വിസ ലഭിക്കാനും ആവശ്യമെങ്കില്‍ രാജ്യത്ത് നിന്നുകൊണ്ടു തന്നെ 14 ദിവസം കൂടി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും കഴിയും. ഈ വിസയ്ക്ക് ഓണ്‍ലൈനായി മുന്‍കൂട്ടി അപേക്ഷിക്കാനുള്ള ഓപ്ഷനുമുണ്ട്.

പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും വിസ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. യുഎസ് നല്‍കിയ സന്ദര്‍ശന വിസയുള്ളവര്‍,
യുഎസിന്റെ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍, യുകെയുടെ റെസിഡന്‍സ് വിസ യുള്ളവര്‍, യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ള താമസ വിസ എന്നിവയുള്ള വിദേശികള്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല.

വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് യുഎഇയില്‍ എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ളതായിരിക്കണം. ഈ വിസയ്ക്ക് ഓണ്‍ലൈനായി മുന്‍കൂട്ടി അപേക്ഷിക്കാനും കഴിയും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് സേവനം നല്‍കുന്നത്. നീണ്ട ക്യൂവും വിമാനത്താവളത്തിലെ കാത്തിരിപ്പും ഒഴിവാക്കാന്‍ യുഎഇ വിസകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലൂടെ സാധിക്കും.

വിസയ്ക്ക് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി യുഎഇ വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

- Advertisement -

1. വെബ്‌സൈറ്റിലെ മെനു ടാബിലെ ‘പബ്ലിക് വിസ സേവനങ്ങള്‍’ ക്ലിക്ക് ചെയ്യുക.
2. അടുത്തതായി, ‘പ്രത്യേക വിസയുള്ളവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക’ എന്ന സെക്ഷനും തുടര്‍ന്ന് സര്‍വീസ് ആരംഭിക്കുക എന്ന ബട്ടണിലും ക്ലിക്കുചെയ്യുക.
3. ഇനിപ്പറയുന്ന വിശദാംശങ്ങള്‍ നല്‍കി അപേക്ഷ പൂരിപ്പിക്കാം:

  • പൂര്‍ണമായ പേര്.
  • നിങ്ങള്‍ താല്‍പര്യപ്പെടുന്ന ഭാഷ.
  • വിസ അനുവദിക്കേണ്ട വകുപ്പ് (ഇത് നിങ്ങളുടെ പ്രവേശന പോയിന്റിനെ ബാധിക്കില്ല).
  • നിലവിലെ നാഷനാലിറ്റി.
  • തൊഴില്‍
  • ജനനത്തീയതി, ജനനസ്ഥലം, ലിംഗഭേദം
  • പാസ്‌പോര്‍ട്ട് അനുവദിച്ച സ്ഥലവും രാജ്യവും
  • പാസ്‌പോര്‍ട്ട് നമ്പറും തരവും
  • പാസ്‌പോര്‍ട്ട് കാലഹരണ തീയതി
  • മതവും വൈവാഹിക നിലയും
  • യോഗ്യത
  • ഇമെയില്‍ വിലാസം
  • അടുത്തതായി, നിങ്ങളുടെ യുഎഇ വിലാസം നല്‍കണം. താമസിക്കുന്ന ഹോട്ടലിന്റെ വിലാസമോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൂടെയാണ് താമസിക്കുന്നതെങ്കില്‍ അവിടത്തെ റെസിഡന്‍ഷ്യല്‍ വിലാസമോ നല്‍കിയാല്‍ മതി.
  • ‘പ്രത്യേക വിസ വിവരങ്ങള്‍’ എന്നതില്‍ ക്ലിക്ക് നല്‍കുക. എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതില്‍ ചേര്‍ക്കാം.
    -ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് വിസ തരം തിരഞ്ഞെടുക്കുക.
    -റസിഡന്‍സ് പെര്‍മിറ്റ്/വിസ/ഗ്രീന്‍ കാര്‍ഡ് ഇഷ്യൂ, കാലഹരണപ്പെടല്‍ എന്നിവ നല്‍കുക.
    -‘നെക്‌സ്റ്റ’ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാസ്‌പോര്‍ട്ട് പകര്‍പ്പും ഇയു, യുഎസ്, യുകെ സന്ദര്‍ശന വിസയും താമസാനുമതിയും ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്യുക.
  • ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ യുഎഇ വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നുണ്ട്. ദുബായില്‍ വിസ നീട്ടണമെങ്കില്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് (ജിഡിആര്‍എഫ്എഡി) വഴിയാണ് ചെയ്യേണ്ടത്.
  • യുഎഇ സന്ദര്‍ശന വിസ എങ്ങനെ നീട്ടാം?
  • അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഇമിഗ്രേഷന്‍ അതോറിറ്റിയാണ് വിസ ദീര്‍ഘിപ്പ് നല്‍കുന്നത്. വിസ നീട്ടാന്‍ അംഗീകൃത ടൈപ്പിങ് സെന്ററിലേക്കോ ജിഡിആര്‍എഫ്എഡിയുടെ പേരില്‍ ടൂറിസ്റ്റ്, റെസിഡന്‍സ് വിസകള്‍ പ്രോസസ്സ് ചെയ്യുന്ന സേവനകേന്ദ്രമായ അമര്‍ സെന്ററിലേക്കോ പോകാം. ദുബായിലെ അമര്‍ സെന്ററുകളുടെ ലൊക്കേഷനുകളുടെയും ഓരോ എമിറേറ്റിലെയും അംഗീകൃത ടൈപ്പിങ് ഓഫീസുകളുടെയും പട്ടിക കാണാന്‍ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിക്കാവുന്നതാണ്.
  • യുഎഇ വിസ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ചെലവ്
  • വിസ നല്‍കുന്നതിനുള്ള ഫീസ്- 100 ദിര്‍ഹം
  • ഇസേവന ഫീസ്- 28 ദിര്‍ഹം
  • ഐസിപി ഫീസ്- 22 ദിര്‍ഹം
  • സ്മാര്‍ട്ട് സേവന ഫീസ്- 100 ദിര്‍ഹം
  • എന്നാല്‍ ആപ്ലിക്കേഷനില്‍ നല്‍കിയ ഡാറ്റയെ ആശ്രയിച്ച് സേവന ഫീസ് വ്യത്യാസപ്പെടാവുന്നതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week