26.2 C
Kottayam
Friday, June 5, 2026

ഇതെങ്ങനെ മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറി;തുറന്നു പറച്ചിലുമായി ദിയ കൃഷ്

Must read

കൊച്ചി:കുട്ടികാലത്ത് സ്വന്തം വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി പഴങ്കഞ്ഞി കൊടുത്തിരുന്നതിനെ കുറിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍ പറഞ്ഞ വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനുമെതിരായ വിവാദങ്ങളില്‍ മറുപടിയുമായി എത്തുകയാണ് ദിയ കൃഷ്ണ.

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തായ നടന്‍ അപ്പാ ഹാജയുടെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. എന്റെ അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോള്‍ പഴങ്കഞ്ഞി കാണുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. അച്ഛനും എനിക്കും പ്രത്യേകിച്ചും.

പഴഞ്ചോറ് കണ്ടപ്പോള്‍ തന്നെ അച്ഛന് പഴയ കാലം ഓര്‍മ്മ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാല്‍ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്. എന്റെ അച്ഛന്‍ സാധാരണയില്‍ സാധാരണക്കാരായ, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിയില്‍ നിന്നുമാണ് വരുന്നത്.

അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. അച്ഛന്റെ അമ്മയും അച്ഛനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാല്‍ വെറും കയ്യോടെ തിരികെ വിടില്ല.

- Advertisement -

ഒന്നുമില്ലെങ്കില്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു. എണ്‍പതുകളിലെ കാര്യമാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ്.

- Advertisement -

അവര്‍ ക്ഷീണിച്ച് നില്‍ക്കുന്നത് കണ്ട് അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അച്ഛന്റെ അമ്മയ്ക്ക് തോന്നും. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലി ആയതിനാല്‍ എല്ലാവര്‍ക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. അങ്ങനെ അമ്മൂമ്മ അവര്‍ക്ക് എല്ലാവര്‍ക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിന്‍ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ്, മണ്ണില്‍ കുഴികുത്തി അതില്‍ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.

എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രെഡിഷനാണ്. അവര്‍ അങ്ങനെ കഴിക്കുന്നത് കാണുമ്പോള്‍ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള ആ പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛന്‍ ആ വീഡിയോയില്‍ പറയുന്നത്.

അല്ലാതെ താഴ്ന്ന ജാതിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല. എന്റെ അച്ഛനോ എനിക്കോ എന്റെ കുടുംബത്തിലെ ഓരാള്‍ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങള്‍ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല. ഇതിനിയൊണ്, എന്റെ അച്ഛനുമായും ഞാനുമായും പ്രശ്‌നമുള്ള ചിലര്‍ ആ ഭാഗം മാത്രമെടുത്ത് ട്വിസ്റ്റ് ചെയ്ത് എന്റെ അച്ഛന് ജാതിയുടെ പ്രശ്‌നമുണ്ടെന്ന് ആക്കുന്നത്.

- Advertisement -

എന്റെ അച്ഛന്‍ ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുമാണ്. അച്ഛന് പാവങ്ങളെ മോശമായി കാണില്ല. ഇന്നത്തേത് പോലെയല്ല, എണ്‍പതുകളിലെ മനുഷ്യരുടെ ചിന്ത. എന്റെ അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ കൊച്ച് അല്ല. അത് കൂടെ മനസിലാക്കണം. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് ചിലര്‍ പറഞ്ഞു. പക്ഷെ അതില്‍ ചിലരൊക്കെ വിദ്യാര്‍ത്ഥികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week