ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു!! ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിന്റെ മുഖം കാണിച്ച് ആനന്ദകണ്ണീരുമായി പേളി
കൊച്ചി:നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. രണ്ടാം തവണയും പെണ്‍കുട്ടിയാണ് ജനിച്ചതെന്നും താരം സൂചിപ്പിച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് പേളി. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജനിച്ച് മിനുറ്റുകള്‍ മാത്രമുള്ള മകളുടെ മുഖം പേളി കാണിച്ചിരിക്കുന്നത്.
പ്രസവം കഴിഞ്ഞ് ആദ്യമായി കുഞ്ഞിനെ കൈയ്യില്‍ കിട്ടിയ നിമിഷമെന്ന് പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്. മകളെ തന്റെ കൈയ്യിലേക്ക് ആദ്യമായി തന്നപ്പോഴുള്ള ചിത്രമാണെന്നും നടി സൂചിപ്പിച്ചിരുന്നു. മാത്രമല്ല വീണ്ടുമൊരു പെണ്‍കുട്ടിയുടെ അമ്മയായതിന്റെ സന്തോഷവും പേളി പങ്കുവെച്ചിരിക്കുകയാണ്.
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും.
ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്. നിങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ചെന്നും പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേര്‍ത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,’.. എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.