25.5 C
Kottayam
Sunday, June 7, 2026

പിണറായി സര്‍ക്കാരിന്റെ ജനപ്രീതിയെങ്ങനെ? സര്‍വ്വേഫലം പുറത്ത്‌

Must read

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ സര്‍വേ പുറത്ത് വിട്ട് മനോരമ ന്യൂസ്. ഇതില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന് അനുകൂലമായാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. പിണറായി സര്‍ക്കാരിന്റെ ജനപിന്തുണയില്‍ കുറവുണ്ടായിട്ടില്ലെന്നാണ് മനോരമ ന്യൂസ് – വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം ഏറ്റവും മികച്ചത് എന്ന് സര്‍വേയില്‍ പങ്കെടുത്ത 18.95 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 33.23 ശതമാനം പേര്‍ മികച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ ശരാശരി മാര്‍ക്ക് നല്‍കുന്നത് 29.05 ശതമാനം പേരാണ്. അതേസമയം സര്‍ക്കാര്‍ മോശമെന്ന് അഭിപ്രായമുള്ളത് 14.28 ശതമാനം പേര്‍ക്ക്ും തീരെ മോശം എന്ന് പറഞ്ഞത് 4.49 ശതമാന പേരുമാണ്.

സര്‍വേയില്‍ പങ്കെടുത്ത 52.18 പേരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ലോക്‌സഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും എല്‍ ഡി എഫിന് വലിയ ആവേശം നല്‍കുന്ന ഫലമാണ് സര്‍വേ പങ്ക് വെക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലാണ് എന്ന് സര്‍വേ പറയുന്നു

വയനാട്ടില്‍ സര്‍വേയില്‍ പങ്കെടുത്ത 37.47 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്ന് വിലയിരുത്തുമ്പോള്‍ മികച്ചതെന്ന് പറയുന്നവര്‍ 30.8 ശതമാനമാണ്. ഇത് രണ്ടും ചേരുമ്പോള്‍ 68.27 ശതമാനമാകും. സര്‍ക്കാര്‍ മോശമെന്നും തീരെ മോശമെന്നും അഭിപ്രായമുള്ളത് 8.4 ശതമാനം പേര്‍ക്ക് മാത്രമാണ് എന്നും സര്‍വേയില്‍ പറയുന്നു. മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.

- Advertisement -

ഏറ്റവും മികച്ചതെന്ന് 33.86 ശതമാനവും മികച്ചതെന്ന് 41.11 ശതമാനവും ആണ് വിലയിരുത്തുന്നത്. വടകര (62.04), ചാലക്കുടി (51.12), കോഴിക്കോട് (54.85), ഇടുക്കി (69.98), ആലത്തൂര്‍ (52.45), ആറ്റിങ്ങല്‍ (52.85), പത്തനംതിട്ട ( 56.34), മാവേലിക്കര (51.38) മണ്ഡലങ്ങളിലും പകുതിയിലേറെപ്പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു എന്നാണ് മനോരമ ന്യൂസ് – വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പറയുന്നത്.

- Advertisement -

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ കോട്ടയവും (10.5) കാസര്‍കോടും (8.5) കണ്ണൂരും (8.11) കൊല്ലവുമാണ്. ഇടുക്കി (0.55), തിരുവനന്തപുരം (0.86), പത്തനംതിട്ട (0.93) മണ്ഡലങ്ങളിലാണ് ഇതേ ചോദ്യത്തിന് ഏറ്റവും കുറവ് പേര്‍ പ്രതികരിച്ചത്. പൊന്നാനിയില്‍ 30.79 ശതമാനം പേരുടെ നിലപാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്നാണ്. മാവേലിക്കരയില്‍ 25.43 ശതമാനം പേര്‍ക്കും കണ്ണൂരില്‍ 21.94 ശതമാനത്തിനും കാസര്‍കോട് 10.12 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ് എന്ന് സര്‍വേയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week