26.3 C
Kottayam
Saturday, November 23, 2024

ഭർത്താവിനോടും മുതിര്‍ന്ന പുരുഷനോടും ഉള്ളതിനേക്കാള്‍, സ്ത്രീകൾ തങ്ങളേക്കാള്‍ ഇളയ ആൺകുട്ടികളോട് അടുപ്പം കാണിക്കുന്നതെന്തുകൊണ്ട്, സ്ത്രീയുടെ തുറന്നു പറച്ചിൽ

Must read

ചെറുപ്പക്കാരായ പുരുഷന്മാര്‍ പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം വിവരിച്ച് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്. ഇന്നത്തെ തലമുറയ്ക്കിടയില്‍ രതിച്ചേച്ചിയും പപ്പുവുമുണ്ടാക്കിയ ഓളം ചില്ലറയല്ല. കാലം മാറിയെങ്കിലും, കൗമാരത്തിലും യവ്വനത്തിലും ആണ്‍കുട്ടികള്‍ ഇന്നും അത്തരം ബന്ധങ്ങളില്‍ ആകൃഷ്ടരാകാറുണ്ട്. മുതിര്‍ന്ന പുരുഷനോട് ഉള്ളതിനേക്കാള്‍, സ്ത്രീകളും തങ്ങളേക്കാള്‍ ഇളയ ആണ്കുട്ടികളോട് അടുപ്പം കാണിക്കാറുമുണ്ട്. ഞാനെന്ന ഭാവമില്ലാതെ വിട്ടുകൊടുക്കുന്നതിന്റെയും, പരിഭവവും പിണക്കങ്ങളും പകയില്‍ നില്‍കുന്നില്ല എന്നതിന്റെയും ഒക്കെ കാരണമാകാെന്നാണ് കലയുടെ വിശദീകരണം.

 

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എനിക്കു inboxil വന്ന
ഒരു ചോദ്യമാണ്..

Maam… What is the psychology behind younger men attaracted to older women?

ചോദ്യം പുരുഷന്റെ ആകാം, സ്ത്രീയുടെ ആകാം )
ഞാന്‍ ഇത് ഇവിടെ വെയ്ക്കുന്നു..
തമാശ അല്ല..
—————-==========—–=-==========—

ഒരു പുരുഷന്‍, അവന്‍ സ്‌നേഹിച്ച, കാമിച്ച സ്ത്രീ ഉപേക്ഷിച്ചു പോയാല്‍ എത്ര മാത്രം തകരുമെന്ന് ഞാനറിഞ്ഞത് ഒരു കേസില്‍ തന്നെയാണ്..
വിവാഹിതയായ അവര്‍, ഏതാണ്ട് രണ്ടു വര്‍ഷത്തോളം അവിവാഹിതനായ അവന്റെ കാമുകി ആയി, ശരീരവും മനസ്സും പങ്ക് വെച്ചു,
ഒടുവില്‍ കുറ്റബോധം തോന്നുന്നു എന്നൊരു ഒറ്റവാക്കില്‍ ബന്ധം അവസാനിപ്പിച്ചു..
മാസങ്ങള്‍ എടുത്തു അയാളൊന്നു നേരെ ആകാന്‍..
മറ്റൊരു വിവാഹം കഴിച്ചു എങ്കിലും അയാളുടെ മനസ്സും ജീവിതവും ഇന്നും പരിപൂര്‍ണ്ണമായും ശെരി ആയിട്ടില്ല..
ഉദ്യോഗം പലതും നേടിയെങ്കിലും ഒന്നിലും വിജയിക്കാനോ ഉറച്ചു നില്‍ക്കാനോ പറ്റിയിട്ടില്ല…

മുറ തെറ്റിയ ബന്ധങ്ങള്‍ക്ക് ആഴം കൂടുമെന്നു പറഞ്ഞ പോലെ ഒരു സഹപാഠി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയും ആയിട്ടുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട്..
ആ സ്ത്രീയോളം അവനിന്നും ഉള്ളില്‍ സ്‌നേഹിക്കുന്ന, മറ്റൊരു സ്ത്രീ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം..
അത്രയേറെ അവനെ സ്വാധീനിച്ചു..
അവരുടെ ലാളനയും രതിയും അവന്റെ ജീവിതത്തിന്റെ മറക്കാന്‍ പറ്റാത്ത അദ്ധ്യായം ആണെന്ന് പറയുമായിരുന്നു..
ജീവിതം മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രാപ്തനാക്കിയ ഒരാളെന്ന് ആരാധനയോടെ എത്ര വര്‍ഷം കഴിഞ്ഞും അവന്‍ പറയുന്നു.. !

മറ്റൊരു സ്ത്രീ, അവരുടെ മകളുടെ സഹപാഠി ആണ് അവരുടെ കാമുകനെന്ന് അറിഞ്ഞപ്പോള്‍,
ഉള്ളില്‍ നുരഞ്ഞു വന്ന വെറുപ്പ് ഒതുക്കാന്‍ പാടുപെട്ടു..
കൂസലില്ലാതെ, അവര്‍ ആ ബന്ധത്തെ കുറിച്ചു പറഞ്ഞു..
പിന്നെ ഓര്‍ത്തു..
ഞാനെന്ന കൗണ്‍സിലര്‍ എന്തിനു
അവരോടു എന്തിനു ദേഷ്യം വരണം !?
അതവരുടെ മനസ്സിന്റെ താളം..
അവരെ വിധിക്കാന്‍ എനിക്കെന്ത് അവകാശം..
തുറന്ന മനസ്സോടെ ഞാനിന്നും അവരെ കേള്‍ക്കാറുണ്ട്..

വ്യക്തിപരമായി പറഞ്ഞാല്‍ കൗമാരകാലം മുതല്‍ക്കേ എന്റെ സ്വപ്നത്തില്‍ എന്നെക്കാളേറെ പക്വതയും പ്രായവും ഉള്ള പുരുഷനോടായിരുന്നു ആകര്‍ഷണം..
വിവാഹജീവിതത്തിലെ പരാജയത്തിന് ആ മനോഭാവവും പ്രധാനമായ ഒരു കാരണമായിരുന്നു..
വൈകാരികമായി
ആശ്രയിക്കാന്‍ ഒരാള്‍ ആയിരുന്നു എന്റെ സ്വപ്നം..
അതൊരു പ്രാര്‍ത്ഥന ആയിരുന്നു..
വിരല്‍ തുമ്പില്‍ തൂങ്ങി നടക്കാനും സ്‌നേഹിക്കാനും പ്രണയിക്കാനും ബഹുമാനിക്കാനും പറ്റണം.
പരിഭവങ്ങള്‍ നെറ്റിയിലൊരു മുത്തം കൊണ്ട് തുടച്ചു മാറ്റുന്നവന്‍. .
സ്വാഭാവികമായും ഉള്ളിലെ കള്ളത്തരങ്ങള്‍ക്കു ഇപ്പോഴും ആകര്‍ഷണവും ഭ്രാന്തന്‍ പ്രണയമൊക്കെ, എന്നെക്കാളേറെ പാകത തോന്നുന്ന വ്യക്തിയോട് ആകും

എന്റെ പ്രായത്തില്‍ തൊട്ടു താഴെയുള്ള ഒരു സ്ത്രീ സുഹൃത്ത്,
അവരെ കണ്ടാല്‍ പകുതി പ്രായമേ തോന്നൂ..
അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉടായിപ്പ് ആണേലും പയ്യന്മാര്‍ ആണ് ജാങ്കോ കമ്പനി..
അവര്‍ അത്തരം ബന്ധങ്ങള്‍ക്ക് അത്രയും ഗൗരവം കൊടുക്കാറും ഇല്ല..
അടിപൊളി ആയിട്ടു നീങ്ങുന്നു..
അങ്ങനെ എത്രയോ പേരുണ്ട് !

എന്നാല്‍,
ജീവിതത്തിന്റെ ഏതെങ്കിലും കാലത്ത്,
വന്നു കേറി ശരീരവും മനസ്സും ഒരേപോലെ ആസ്വദിച്ചു, ഒടുവില്‍
പ്രായത്തിന്റെ കൂടുതല്‍ പറഞ്ഞു പുച്ഛിച്ചു കടന്നു പോയ ബന്ധങ്ങളുണ്ടാക്കുന്ന നോവ് ഒട്ടനവധി സ്ത്രീകള്‍ പറയാറുണ്ട്..
സംഗതി അവിഹിതം ആയത് കൊണ്ട് പരാതിപ്പെടാനും വയ്യ..
സ്ത്രീകള്‍ ആണല്ലോ അവിടെ മോശക്കാര്‍ ആകുക..
ദാമ്പത്യത്തില്‍ കിട്ടാതെ പോകുന്ന കരുതലും പരിഗണയും അല്പകാലത്തേയ്ക്കു എങ്കിലും ഇത്തരം ബന്ധങ്ങളില്‍ നിന്നും കിട്ടിയതില്‍ അവര്‍ സമാധാനിക്കാറുമുണ്ട്..

രതിച്ചേച്ചിയും പപ്പുവും ഒരു കാലത്തിന്റെ ഹരമായിരുന്നു..
ആ സിനിമ ഉണ്ടാക്കിയ ഓളം ചില്ലറയല്ല..
കാലം മാറിയെങ്കിലും, കൗമാരത്തിലും യവ്വനത്തിലും ആണ്‍കുട്ടികള്‍ ഇന്നും അത്തരം ബന്ധങ്ങളില്‍ ആകൃഷ്ടരാകാറുണ്ട്..
മുതിര്‍ന്ന പുരുഷനോട് ഉള്ളതിനേക്കാള്‍,
സ്ത്രീകളും തങ്ങളേക്കാള്‍ ഇളയ ആണ്കുട്ടികളോട് അടുപ്പം കാണിക്കാറുമുണ്ട്..
ഞാനെന്ന ഭാവമില്ലാതെ വിട്ടുകൊടുക്കുന്നതിന്റെയും, പരിഭവവും പിണക്കങ്ങളും പകയില്‍ നില്കുന്നില്ല എന്നതിന്റെയും ഒക്കെ കാരണമാകാം..
കുറുമ്പുകള്‍ കലര്‍ന്ന നിറമുള്ള ബന്ധം..
എത്ര സ്ത്രീകള്‍ ജീവിതത്തില്‍ വന്നു പോയാലും കൗമാരത്തിന്റെ കാലങ്ങളില്‍ ഉണ്ടായ ആ ബന്ധം ജീവിതാവസാനം വരെ ഒരു പുരുഷന്റെ നല്ല ഓര്‍മ്മകളില്‍ ഒന്നാകും..
വളരെ ബഹുമാനത്തോടെ ആ ബന്ധങ്ങളെ കുറിച്ച് സംസാരിക്കാന്‍ പറ്റുന്ന പുരുഷന്മാര്‍ ഒരുപാടുണ്ട്..
ലൈംഗികത മാത്രമാണ് ബന്ധത്തിന്റെ ചേരുവകള്‍ എന്ന് പറയാന്‍ പറ്റില്ല..

പണ്ടത്തെ കഥകള്‍, കാലം ചെല്ലുമ്പോള്‍ സ്ത്രീകള്‍ അങ്ങനെ തുറന്നു പറയില്ല..
അതവരുടെ സ്വകാര്യമായ ഓര്‍മ്മകള്‍ ആയി ഒടുങ്ങും..
എങ്ങനെ ആയാലും,
പ്രണയത്തിനു പ്രായം ഒരു പ്രശ്‌നം അല്ല..
മനസ്സല്ലേ, അതൊരു അത്ഭുതപ്രതിഭാസമാണ്…
രതിച്ചേച്ചിയും പപ്പുവും ഇന്നും എവിടെയൊക്കെയോ ഉണ്ട്..
സന്തോഷത്തോടെ, സമാധാനത്തോടെ അവരും ജീവിക്കട്ടെ..
വിവാഹം കഴിഞ്ഞിട്ടും ആ യക്ഷിയുടെ അടിമയാണ് ഭര്‍ത്താവ് എന്ന് കരഞ്ഞു പറയുന്ന ഭാര്യമാരെ കാണാതെ പോകരുത്..
ന്യായം അവര്‍ക്കുമുണ്ട്…
ആ മനസ്സും കാണാതെ പോകരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.