കോട്ടയത്ത് വീണ്ടും വാഹനാപകടം, നാട്ടകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, 5 പേർക്ക് പരുക്ക്
കോട്ടയം: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുറവിലങ്ങാട് അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പ് ജില്ലയിൽ വീണ്ടും അപകടം.എംസി റോഡിൽ നാട്ടകത്ത് നാലുവരിപ്പാതയിൽ
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്
അഞ്ചു പേർക്ക് പരിക്കേറ്റു. നാട്ടകം
പോളിടെക്നിക്ക് കോളജിന് മുന്നിലാണ് കാറുകൾ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളുടെയും മുൻഭാഗം
പൂർണമായും തകർന്നു.
അപകടത്തിൽ കുറിച്ചി എസ്.പുരം
പുത്തൻ പറമ്പിൽ ലാലുവിന്റെ
മകൾ വന്ദന (13 ) , സഹോദരി
ചന്ദന (16), ഒപ്പമുണ്ടായിരുന്ന
– മഞ്ഞപ്പള്ളിത്തറയിൽ അജയൻ
(38) എന്നിവർക്ക് പരുക്കേറ്റു.
ഇവരെ കോട്ടയം ജനറൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ മറ്റു
രണ്ടു പേരെ മെഡിക്കൽ കോളജ്
ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു അപകടം :
-കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ
കാണുന്നതിനായി ആണ് കുറിച്ചി
സ്വദേശികളായ സംഘം കാറിൽ
എത്തിയത്. ഈ സമയം
എതിർദിശയിൽ നിന്ന് വന്ന കാർ
കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടു കാറുകളും നടുറോഡിൽ
വെച്ച് കൂട്ടിയിടിച്ചതോടെ എംസി
റോഡിൽ വൻ ഗതാഗത കുരുക്ക്
രൂപപ്പെട്ടു. കോട്ടയത്തുനിന്ന്
എത്തിയ അഗ്നിരക്ഷാസേനയും
നാട്ടുകാരും ചേർന്നാണ്
അപകടത്തിൽപ്പെട്ടവരെ
പുറത്തെടുത്തത്.