27.6 C
Kottayam
Thursday, June 4, 2026

ഫോൺ വിളിച്ചും അശ്ലീല വീഡിയോ അയച്ചും ശല്യം, യുവാവിനെ കെണിയൊരുക്കി പിടികൂടി വീട്ടമ്മ

Must read

ചെന്നൈ:സ്ഥിരമായി അശ്ലീല വീഡിയോ അയച്ചും ഫോൺ വിളിച്ചും ശല്യം ചെയ്ത യുവാവിനെ യുവതിയും ബന്ധുക്കളും ചേർന്ന് തേൻ കെണിയൊരുക്കി പിടികൂടി. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുന്ന വിമൽ രാജ് (29) ആണ് യുവതിയുടെയും ബന്ധുക്കളുടെയും പിടിയിലായത്. പൊലീസിന് കൈമാറിയ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഏതാനും മാസങ്ങളായി സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ഫോണിലേക്കാണ് ഇയാളുടെ നിരന്തരം വിളിയെത്തിയത്.

ശല്യം തുടർന്നപ്പോൾ യുവതി നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു ഫോൺ നമ്പരുകളിൽ നിന്നും ഇയാൾ വിളി തുടരുകയും അശ്ലീല വീഡിയോകൾ അയയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് നാലിനാണ് ആദ്യ വിളിയെത്തിയത്. ഇനി വിളിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും എട്ടിന് യുവതിയുടെ വാട്സാപ് നമ്പരിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു. ഇതേത്തുടർന്ന് യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ഞരമ്പു രോഗിയെ പിടികൂടാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു.

രാത്രി എത്തണമെന്നും നമുക്ക് സംസാരിച്ച് ഇരിക്കാമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതേത്തുടർന്നാണ് യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. മുറിയിൽ കയറിയ ഉടൻ തന്നെ ഇയാളെ യുവതിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ മാറിമാറി കൈകാര്യം ചെയ്ത യുവതിയും ബന്ധുക്കളും ഒടുവിൽ പ്രതിയെ പൊലീസിന് കൈമാറി. ചോദ്യം നടത്തിയ ചോദ്യം ചെയ്യലിൽ താൻ തിരുട്ടാനി സ്വദേശിയാണെന്നാണ് വിമൽ‌രാജ് പൊലീസിനോട് പറഞ്ഞു.

- Advertisement -

യാദൃശ്ചികമായി ഫോൺ നമ്പരിൽ വിളിച്ചപ്പോൾ സ്ത്രീയാണെന്നും മനസിലാക്കിയാണ് വീണ്ടും വിളിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ യുവാവിനെ ഉപയോഗിച്ച് തനിക്കെതിരെ ഭർത്താവ് നടത്തിയ നാടകമാണെന്ന സംശയവും യുവതി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week