യുവാവിൻ്റെ വെട്ടേറ്റ വഴിയാത്രക്കാരായ വീട്ടമ്മ മരിച്ചു ചു

കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ വീട്ടിമ്മ മരിച്ചു.എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പിൽ നാസറിൻ്റെ റിൻസിയാണ്(30) മരിച്ചത്.

ഇന്നലെ രാത്രിയാണ് യുവാവ് റിന്‍സിയെ ആക്രമിച്ചത്.ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം.കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി.

റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.അതു വഴി വന്ന രണ്ട് മദ്രസ അദ്ധ്യാപകർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി പിൻവാങ്ങി.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.എന്നാല്‍ പരിക്ക് ഗുരുതരമാതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

റിന്‍സിയെ ആക്രമിച്ച യുവാവിനായുള്ള തിരച്ചില പോലീസ് ഊര്‍ജ്ജിതമാക്കി.സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News