തെള്ളകത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജോലി കഴിഞ്ഞെത്തിയ മകൻ

കോട്ടയം :ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയു‌ടെ സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ലീന മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. അമ്മയെ കാണാത്തതിനാൽ ജെറിൻ നടത്തിയ അന്വേഷണത്തിലാണ് ലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തുനിന്ന് വാക്കത്തിയും കറിക്കത്തിയും കണ്ടെത്തി.

സംഭവസമയം ലീനയുടെ ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിലുണ്ടായിരുന്നു. ഇളയ മകനും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ലീനയെ വീടിനു പിന്നിലെ അടുക്കളയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ അടുക്കള ഭാഗത്ത് മതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി ആരെങ്കിലും ഉള്ളിൽ പ്രവേശിച്ച് കൃത്യം നിർവഹിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാൽ, ശാസ്ത്രീയ പരിശോധനയിലും , വിരലടയാള വിദഗ്ധരുടെ പരിശോധനയിലും പോലീസിന്റെ ഇൻക്വസ്റ്റിലും സംഭവസ്ഥലത്ത് ബാഹ്യ ഇടപെടൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന ലീന ജോസ് സ്വയം ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസ് നിലപാട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇവരുടെ മരണത്തിന് കാരണമായത്. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. മരിച്ച വീട്ടമ്മയ്ക്ക് കഴുത്തിൽ സ്വയം മുറിവുണ്ടാക്കാൻ സാധിക്കുമോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക പരിശോധനയിൽ സംഭവസ്ഥലത്ത് ബാഹ്യ ഇടപെടലുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവൂ

ലീനയെ വീടിനു പിന്നിലെ അടുക്കളയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ അടുക്കള ഭാഗത്ത് മതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി ആരെങ്കിലും ഉള്ളിൽ പ്രവേശിച്ച് കൃത്യം നിർവഹിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാൽ, ശാസ്ത്രീയ പരിശോധനയിലും , വിരലടയാള വിദഗ്ധരുടെ പരിശോധനയിലും പോലീസിന്റെ ഇൻക്വസ്റ്റിലും സംഭവസ്ഥലത്ത് ബാഹ്യ ഇടപെടൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന ലീന ജോസ് സ്വയം ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News