25.7 C
Kottayam
Saturday, May 18, 2024

വീടിന് പുറകുവശത്തെ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Must read

കോഴിക്കോട്: അടിവാരം പൊട്ടിക്കൈയില്‍ വീടിനു പുറകുവശത്തെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മ (72) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. വീടിന് തൊട്ട് പുറകിലായി താല്‍ക്കാലികമായി കെട്ടിയ അടുക്കള ഭാഗത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week