KeralaNews

പാചകവാതക വിലവര്‍ധക്കെതിരെ കൂട്ടമൊട്ടയടി; കൊച്ചിയില്‍ വേറിട്ട പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍

കൊച്ചി: പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ഭാരവാഹികള്‍ തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്.

കൊച്ചിയില്‍ രാവിലെ 11 ന് പനമ്പിള്ളി നഗര്‍ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തലമൊട്ടയടിച്ചു. പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകള്‍ക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. ഴകാവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്.

ഹോട്ടലുടമകളില്‍ ഭൂരിഭാഗവും കടക്കെണിയിലാണെന്ന് ഭാരവാഹികള്‍ പറയുന്നു. ഭക്ഷണവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ, വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ഉയര്‍ന്നതായി ഭാരവാഹികള്‍ പറയുന്നു.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 1618 രൂപയുമായി. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.

ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.

ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വര്‍ധിപ്പിച്ചു. ഡിസംബറില്‍ എല്‍പിജി സിലിണ്ടറിന്റെ വില രണ്ടുതവണ വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വര്‍ധിപ്പിച്ചു. ഡിസംബറില്‍ എല്‍പിജി സിലിണ്ടറിന്റെ വില രണ്ടുതവണ വര്‍ദ്ധിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button