FeaturedHealthKerala

ഇന്ന് 26 സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു; ഏഴ് സ്ഥലങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3), റാന്നി പഴവങ്ങാടി (12, 13, 14).

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്‍ (4), ചെറുതാഴം (14), നടുവില്‍ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്‍ഡുകളും), കുമ്മിള്‍ (എല്ലാ വാര്‍ഡുകളും), കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7).

പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (3), മറവന്‍തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12), പിണറായി (9), കുറ്റിയാട്ടൂര്‍ (13), ഏഴോം (7), മാട്ടൂല്‍ (10), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker