എട്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ വെണ്‍മണി (2), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News