28.8 C
Kottayam
Thursday, June 4, 2026

പുതിയതായി 16 ഹോട്ട്‌സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

28 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റ്യാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week