പുതിയ എട്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 9 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ബുധനാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), കായംകുളം മുന്‍സിപ്പാലിറ്റി (18), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (4, 5, 8), ചെറുകോല്‍ (6), സീതത്തോട് (6), തെള്ളിയൂര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ അയ്മനം (20), കാസര്‍ഗോഡ് ജില്ലയിലെ ബാല്ലൂര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 457 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News