എട്ട് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News