തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കോവിഡ്; ഡിസ്ചാർജ് മാർഗരേഖ പരിഷ്കരിച്ചു.ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.
നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ്. ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും.
ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ.