24.8 C
Kottayam
Saturday, June 13, 2026

‘ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്’; ഞെട്ടിക്കുന്ന പരാമർശവുമായി രഞ്ജിത്ത്

Must read

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു.

”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു

നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്‌ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്.

ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്. നേരത്തെ, ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് (ഒരു തെരുവില്‍ നിരവധി ഷോകള്‍ നടത്തുന്ന ഒരു പരിപാടി) സംസാരിച്ചപ്പോള്‍ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ നൃത്തം ചെയ്യുന്നതിനെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week