29.4 C
Kottayam
Friday, June 5, 2026

അമേരിക്കൻ യുവതിയെന്ന പേരിൽ ഡേറ്റിംഗിന് ക്ഷണം, പൈലറ്റിനെ കൊള്ളയടിച്ചു

Must read

ദുബൈ: സ്‍ത്രീയെന്ന വ്യാജന ഡേറ്റിങിന് ക്ഷണിച്ച് പൈലറ്റിനെ കൊള്ളയടിച്ച സംഭവത്തില്‍ 26കാരനെതിരെ ദുബൈ കോടതിയില്‍ വിചാരണ. കേസില്‍ പ്രതിയായ നൈജീരിയക്കാരന്‍ സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം പൈലറ്റിനെ നഗ്നനാക്കി കെട്ടിയിടുകയും പണം കൊള്ളയടിക്കുകയും പൊള്ളലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു.

പൈലറ്റിന്റെ ബാങ്ക് കാര്‍ഡുകള്‍ കൈക്കലാക്കി 19,454 ദിര്‍ഹമാണ് പ്രതികള്‍ പിന്‍വലിച്ചത്. ജൂണ്‍ നാലിന് നടന്ന സംഭവത്തില്‍ ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. 47കാരനായ തുര്‍ക്കി പൗരനുമായി വാട്സ്ആപ് വഴിയാണ് യുവാവ് പരിചയം സ്ഥാപിച്ചത്. അമേരിക്കന്‍ സ്വദേശിയായ യുവതിയെന്ന് ഭാവിച്ചായിരുന്നു അടുപ്പം. പിന്നീട് പൈലറ്റിനെ നേരിട്ട് കാണാന്‍ ക്ഷണിക്കുകയായിരുന്നു.

മുന്‍കൂട്ടി പറഞ്ഞിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മറ്റൊരു സ്‍ത്രീയാണ് വാതില്‍ തുറന്നത്. പൈലറ്റ് താന്‍ ‘പരിചയപ്പെട്ട സ്ത്രീയെ’ അന്വേഷിച്ചപ്പോള്‍, അകത്തുണ്ടെന്നും കാത്തിരിക്കുയാണെന്നും മറുപടി നല്‍കി. അകത്ത് കയറിയതോടെ യുവതി വാതില്‍ പൂട്ടുകയും നാല് സ്ത്രീകളും നാല് പുരുഷന്മാരും സ്ഥലത്തെത്തുകയും ചെയ്‍തു. ഇവര്‍ മര്‍ദിച്ച് വിവസ്ത്രനാക്കി. മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. പൊള്ളലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാര്‍ഡിന്റെ പിന്‍ കൈക്കലാക്കുകയും പണം പിന്‍വലിക്കുകയും ചെയ്‍തു.

പണം ലഭിച്ചതോടെ ഇവര്‍ സ്ഥലം വിട്ടു. എല്ലാവരും പോയിക്കഴിഞ്ഞെന്ന് മനസിലാക്കിയപ്പോള്‍ പുറത്തിറങ്ങി പൊലീസിന്റെ സഹായം തേടുകയായിരുന്നു. ദുബൈ പൊലീസ് പിടികൂടിയ പ്രതികളില്‍ നാല് പേരെ പൈലറ്റ്, തിരിച്ചറിഞ്ഞു. മുന്‍കൂട്ടി പദ്ധതിയിട്ടപ്രകാരം കൊള്ളയടിച്ച കാര്യം പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും കോടതി വിധിച്ചു. പ്രധാനപ്രതിക്ക് നവംബര്‍ 30ന് കോടതി ശിക്ഷ വിധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week