24.6 C
Kottayam
Sunday, September 8, 2024

വിവാഹിത,രണ്ടുകുട്ടികളുടെ അമ്മ;ജിമ്മിലെ പരിചയം, ഇൻസ്റ്റഗ്രാം സൗഹൃദം: യുവാവിനെ പ്രണയം നടിച്ച്‌ കെണിയിൽ കുരുക്കി ശ്രുതി

Must read

കാസര്‍കോട്: യുവാവുമായി സൗഹൃദത്തിലായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ യുവതിയെ പോലീസ് പിടികൂടിയത് കര്‍ണാടകയില്‍നിന്ന്. കാസര്‍കോട് ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെ(35)യാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.

ഐ.എസ്.ആര്‍.ഒ.യില്‍ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രുതി പൊയിനാച്ചി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. ചെമ്മനാട് സ്വദേശിനിയായ ശ്രുതി പൊയിനാച്ചിയിലെ ജിംനേഷ്യത്തില്‍ വന്നിരുന്നു. ഇവിടെവെച്ചാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്. പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചോദിച്ച് മനസിലാക്കി യുവാവുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് ഒരുലക്ഷം രൂപയും ഒരുപവന്റെ മാലയും യുവാവില്‍നിന്ന് കൈക്കലാക്കിയത്.

പണത്തിന് അത്യാവശ്യമുണ്ടെന്നും പെട്ടെന്ന് ചില സാമ്പത്തികപ്രശ്‌നങ്ങളുണ്ടായെന്നും പറഞ്ഞാണ് ശ്രുതി പണം ചോദിച്ചിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മടക്കിനല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് പണം ചോദിച്ചതോടെ പലകാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനൊപ്പം പരാതിക്കാരനെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ഉപയോഗിച്ച് ഈ പോലീസ് ഉദ്യോഗസ്ഥന്റെ തന്റെ സുഹൃത്താണെന്നും പോലീസ് കേസെടുത്ത് അകത്താക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.

പൊയിനാച്ചിയിലെ യുവാവിനെ മാത്രമല്ല, മറ്റുപലരെയും യുവതി സമാനരീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയും യുവാക്കളെ വലയിലാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വരെ തട്ടിപ്പില്‍ കുരുങ്ങിയതായും സൂചനകളുണ്ട്. എന്നാല്‍, ഇവരാരും നാണക്കേട് ഭയന്ന് യുവതിക്കെതിരേ പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ശ്രുതി. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥ, ഇന്‍കംടാക്‌സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്ന ഉദ്യോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പലരെയും പരിചയപ്പെട്ടിരുന്നത്. തുടര്‍ന്ന് ഹണിട്രാപ്പ് മോഡലില്‍ ഇവരെ തട്ടിപ്പില്‍ കുരുക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഒരിക്കല്‍ യുവതിക്കെതിരേ പരാതിയുമായി മുന്നോട്ടുപോയ യുവാവിനെ പീഡനക്കേസില്‍ കുടുക്കിയിരുന്നതായും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

Popular this week