മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ഹണി ട്രാപ്പ് (Honey Trap) കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘം പൊലീസ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്ക്, നസറുദീൻ എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ച്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെട്ടു. അടുപ്പം വളർത്തിയെടുത്ത ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവർ വാഹനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേർ കൂടി വാഹനത്തിൽ കയറി. ഫസീലയെയും യുവാവിനെയും ചേർത്ത് നിർത്തി ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കുടുംബം തകർക്കുമെന്നായിരുന്നു ഭീഷണി.
ആവശ്യപ്പെട്ട പണം നൽകാമെന്ന് യുവാവിനെക്കൊണ്ട് ഓരൊരുത്തർക്കും വിളിച്ചു പറഞ്ഞാണ് ഏഴ് പേരെയും പൊലീസ് സമർത്ഥമായി വിളിച്ചു വരുത്തിയത്. സംഘം സമാനമായ തട്ടിപ്പ് വേറെ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റില്‍ (woman arrested). തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്.
മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്‌സോ (pocso) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ സന്ധ്യ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ രണ്ട് പോക്‌സോ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
2019 ല്‍ മംഗലപുരം പോലീസ് സ്റ്റേഷനില്‍ സന്ധ്യയുടെ പേരില്‍ അടിപിടിക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
സമൂഹമാധ്യമത്തില്‍ ‘ചന്തു’ എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാര്‍ഥിനിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.