33.6 C
Kottayam
Tuesday, October 1, 2024

മേക്കപ്പ് മാന്‍ ഒരു സാധനം കൊണ്ടുതന്നിട്ട് ഉപയോഗിച്ചോളാന്‍ പറഞ്ഞു, ഷെയ്പ്പ് കണ്ടിട്ട് എനിക്കത് മനസിലായതുമില്ല: ഹണി റോസ്

Must read

കൊച്ചി:അടുത്ത കാലത്ത് മലയാള സിനിമാ രംഗത്ത് ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടിയില്ല.

സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് സ്ഥിരം ചര്‍ച്ചയാണ്. വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള ഹണി അടുത്ത കാലത്താണ് ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിയത്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.

തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുമ്ബൊരിക്കല്‍ റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം.

ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച്‌ പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും വ്യക്തമാക്കി.എന്റെ ചില ഫോട്ടോകള്‍ കാണുമ്ബോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു.

അപ്ലൈ ചെയ്‌തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്‌ട് ചെയ്യാനുള്ളതായിരുന്നു.

മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു.അവര്‍ സെറ്റില്‍ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് അന്ന് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week