കൊച്ചി:കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. സീരിയലുകളിലെ കോമഡി രംഗങ്ങളിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്, പിന്നീട് സിനിമയിലും മഞ്ജു താരമായി.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പലപ്പോഴും വിശേഷങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. അടുത്തിടെ താരം ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചിരുന്നു.
മഞ്ജുവിന് ഒപ്പം ഭര്‍ത്താവ് സുനിച്ചനും വേര്‍പിരിഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച.എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു. ‘സുനിച്ചൻ ഷാര്‍ജയിലുണ്ട്. മ്യൂസിക് പ്രോഗ്രാമറാണ്. ഞങ്ങള്‍ തമ്മില്‍ ഡിവോഴ്സ് ആയിട്ടില്ല.
പക്ഷേ എല്ലാ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഇടയിലും സംഭവിക്കുന്നതും പോലെ ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഇന്നോ നാളെയോ ഞങ്ങള്‍ ഡിവോഴ്സ് ആകുമെന്നുമല്ല! എനിക്ക് ഇപ്പോഴും അറിയാത്ത ഒരു കാര്യം, ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു, അമൃതയും ബാലയും തമ്മില്‍ പിരിഞ്ഞു. ഇതിലൊക്കെ ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു?
ഞാൻ പറയുന്നത്, ഭരണഘടന അനുവദിച്ചിട്ടുള്ള ഒരു കാര്യമാണ് രണ്ട് വ്യക്തികള്‍ തമ്മില്‍ ചേരുന്നില്ല എങ്കില്‍ അവര്‍ക്ക് പരസ്പരം വേര്‍പിരിയാം. ഇനിയൊരു വിവാഹം കഴിക്കാനുള്ള അവസരവും ഭരണഘടനാ ഒരുക്കി കൊടുക്കുന്നുണ്ട്. ഇതില്‍ എവിടയാണ് തെട്ടുള്ളത്? ഒരു വീട്ടില്‍ രണ്ടുപേര്‍ കീരിയും പാമ്ബുമായി കഴിയുന്നതിലും നല്ലതല്ലേ രണ്ട് സുഹൃത്തുക്കളായി ഈ വിവാഹത്തിന് പുറത്തുനിന്ന് ജീവിക്കാൻ പറ്റുക എന്നത്.
അത് കുട്ടികള്‍ക്ക് എന്ത് നല്ലതാണ്. മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ ഇവര്‍ക്ക് എന്താണ്? അപ്പോള്‍ അവര് പറയും, ഒരു ഫാമിലി ഷോയിലൂടെ നിങ്ങളെ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന് പറയും. ആ ഫാമിലി ഷോ കഴിഞ്ഞില്ലേ? ഇപ്പോഴും ഒരു കുടുംബ കോടതിയിലും ഒരു പെറ്റീഷനും ഞങ്ങള്‍ ഫയല്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധം എങ്ങനെ പോകുന്നുവെന്ന് ചുഴിഞ്ഞ് അറിയേണ്ട ആവശ്യം എന്താണ്? ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നത് എന്തിനാണ്.
വെറുതെയല്ല ഭാര്യ നടന്നത് 2012-ലാണ്. ഇന്ന് 2023 ആയി. കാലഘട്ടം ഒരുപാട് മുന്നിലേക്ക് പോയിട്ടുണ്ട്. ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങള്‍ അല്ലേ? ഓരോ പുതിയ പാഠങ്ങളല്ലേ പഠിക്കുന്നത്. നമ്മള്‍ അറിഞ്ഞ് വച്ച ശരികള്‍ ഒന്നും ശരികളല്ല എന്നുള്ള തിരിച്ചറിവ് കാലഘട്ടത്തിലൂടെയേ പോവുകയുള്ളൂ. സമൂഹത്തിനെ പേടിയാണ് എല്ലാവര്‍ക്കും. ജീവിക്കാൻ സമ്മതിക്കുകയില്ല ഇവിടുത്തെ സമൂഹം. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നിന്നൊരാളാണ് ഞാൻ. അവിടെ നിന്നാണ് ഇവിടെ എത്തിയിട്ടുള്ളത്..’, മഞ്ജു പറഞ്ഞു.