29.4 C
Kottayam
Friday, June 5, 2026

മധുവിധു കൊലപാതകം ആന്ധ്രയിലും; കഴുത്തറുത്ത് കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

Must read

ഹൈദരാബാദ്: മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിനു ശേഷം രാജ്യത്തെ ഞെട്ടിച്ച് അതേ മാതൃകയിൽ ആന്ധ്രപ്രദേശിൽ യുവാവിനെ കൊലപ്പെടുത്തി. ഒരു കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഭാര്യയും കാമുകനും ചേർന്നാണ് ഇയാളെ വധിച്ചതെന്ന് ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു മാസം മുൻപ് മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിലെ ദുരൂഹതയുമായി സാമ്യമുള്ളതാണ് ഈ സംഭവവും.

- Advertisement -

കർണൂലിൽനിന്നുള്ള 23-കാരിയായ ഐശ്വര്യയും ലാൻഡ് സർവേയറും നർത്തകനും തെലങ്കാനയിലെ ഗഡ്വാൾ സ്വദേശിയുമായ തേജേശ്വറും മെയ് 18-നാണ് വിവാഹിതരാവുന്നത്. ഒരു മാസം കഴിഞ്ഞ് തേജേശ്വറിനെ കാണാതായി. കൊലപാതകത്തിൽ ഐശ്വര്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് തേജേശ്വറിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

- Advertisement -

ഐശ്വര്യയ്ക്ക് ബാങ്ക് മാനേജറായ തിരുമൽ റാവുവുമായി അടുപ്പമുണ്ടായിരുന്നു. ഇതു മറച്ചുവെച്ചാണ് തേജേശ്വറിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ ഇല്ലാതാക്കാൻ റാവുവുമായി ചേർന്ന് കൊലപാതകത്തിനായി മൂന്നുപേരെ വാടകയ്‌ക്കെടുക്കാൻ ഐശ്വര്യ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി.

- Advertisement -

തേജേശ്വറിനെ ഇല്ലാതാക്കാൻ വായ്പ ആവശ്യപ്പെട്ട് സമീപിച്ച മൂന്നുപേർക്ക് ഇയാൾ രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി. കൊലപാതകം തെളിയുകയാണെങ്കിൽ രക്ഷപ്പെടാനുള്ള പദ്ധതിയും റാവു തയ്യാറാക്കിയിരുന്നു. ഇയാൾ ബാങ്കിൽനിന്ന് 20 ലക്ഷം രൂപ വായ്പയെടുക്കുകയും തനിക്കും ഐശ്വര്യക്കും ലഡാക്കിലേക്ക് പോകാൻ ടിക്കറ്റ് എടുക്കുകയും ചെയ്തു

എട്ട് വർഷം മുൻപ് വിവാഹം കഴിച്ച ഭാര്യയെ ഇല്ലാതാക്കാൻ റാവു മുൻപ് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു, ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഐശ്വര്യയുടെ അമ്മ സുജാതയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. സുജാത ഇയാളുടെ ബാങ്കിൽ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു. സുജാതയ്ക്കു പകരം ഐശ്വര്യ ഈ ജോലിക്ക് പകരം വന്നപ്പോൾ ഇരുവരും തമ്മിൽ അടുത്തു.

ഈ ബന്ധത്തിൽനിന്ന് മകളോട് പിന്തിരിയാൻ ആവശ്യപ്പെട്ട സുജാത തേജേശ്വറിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ ഐശ്വര്യ ഇതിന് തയ്യാറായില്ല. ഫെബ്രുവരി 13-ന് തേജേശ്വറുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഐശ്വര്യയെ കാണാതായതിനെ തുടർന്ന് വിവാഹം റദ്ദാക്കി. അമ്മയ്ക്ക് സ്ത്രീധനം നൽകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഒളിവിൽ പോയതെന്നും, വിവാഹം കഴിക്കാൻ തയ്യാറാണെന്നും പിന്നീട് തേജേശ്വറിനെ ഐശ്വര്യ ബോധ്യപ്പെടുത്തി. മെയ് 18-ന് അവർ വിവാഹിതരായി.

ഫെബ്രുവരിക്കും ജൂണിനും ഇടയിൽ ഐശ്വര്യയും റാവുവും 2000 ഫോൺ കോളുകൾ സംസാരിച്ചതായി പോലീസ് പറയുന്നു. വിവാഹസമയത്തും അവർ നിരന്തരം ഫോണിലായിരുന്നു. താൻ അമ്മയുമായി സംസാരിക്കുകയാണെന്നാണ് ഐശ്വര്യ ഭർതൃവീട്ടുകാരെ ധരിപ്പിച്ചത്. ഒരു മാസത്തിനു ശേഷം ജൂൺ 18-ന് തേജേശ്വറിനെ കാണാതായി.

ഭൂമി സർവേ നടത്താനുണ്ടെന്നു പറഞ്ഞാണ് ക്വട്ടേഷൻ സംഘം തേജേശ്വറിനെ കാറിൽ കയറ്റി കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന തേജേശ്വറിനെ പിന്നിൽനിന്ന് പിടിച്ചുകെട്ടി കഴുത്തറക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ വയർ കീറുകയും ചെയ്തു. സംഭവം ഫോണിലൂടെ തത്സമയം റാവുവിനെ കാണിച്ച ശേഷം ഫോൺ പിന്നീ്ട് കനാലിൽ ഉപേക്ഷിച്ചു.

‘ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടാനായിരുന്നു ആദ്യപദ്ധതിയെങ്കിലും അവിടെ ആളുകളെ കണ്ടതോടെ അതുപേക്ഷിച്ചു. പിന്നീടാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. മൃതദേഹം കണ്ടെത്തുമ്പോഴേക്കും ജീർണ്ണിച്ചിരുന്നു. തെലുങ്കിൽ ‘അമ്മ’ എന്ന് കയ്യിലുള്ള ടാറ്റൂ മൃതദേഹം തിരിച്ചറിയാൻ ഞങ്ങളെ സഹായിച്ചു.’ ഗഡ്വാൾ എസ്പി ശ്രീനിവാസ് റാവു പറഞ്ഞു.

‘ഭർത്താവ് കൊല്ലപ്പെട്ട വിവരം റാവു അറിയിച്ചതിന് ശേഷവും ഐശ്വര്യ നാല് ദിവസം ഭർത്താവിന്റെ വീട്ടിൽ താമസിച്ചു. കർണൂലിലെ വീട്ടിലേക്ക് തിരികെ പോകാനും അവിടെനിന്ന് ലഡാക്കിലേക്ക് രക്ഷപ്പെടാനുമായിരുന്നു ഇരുവരുടേയും പദ്ധതി.’ പോലീസ് പറഞ്ഞു. ഐശ്വര്യയും റാവുവും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. സുജാതയും റിട്ടയർഡ് ഹെഡ് കോൺസ്റ്റബിളായ റാവുവിന്റെ അച്ഛനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week