KeralaNewsRECENT POSTSTop Stories
കോഴിക്കോട്,കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകള്‍ക്കും ഇന്ന് അവധി
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് കാലവര്‍ഷം ആഞ്ഞടിയ്ക്കുകയാണ് കോഴിക്കോട്,കണ്ണൂര്‍.കാസര്‍കോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.മലയോര മേഖലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി.
മഴ കനത്തതിനാല്‍ കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പാലക്കാട് അട്ടപ്പാടിയിലെ അഗളി,ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News