സ്വാതന്ത്രദിനവും ഓണവും കര്‍ക്കിടക വാവും അടക്കം ആറ് അവധി; വേണമെങ്കില്‍ സെപ്റ്റംബറില്‍ ഏഴു ദിവസം ജീവക്കാര്‍ക്ക് ഓഫീസില്‍ പോകാതെയും ഇരിക്കാം; ഏപ്രിലില്‍ അഞ്ച് അവധി; 2026ലെ കേരളത്തിലെ അവധി ദിനം ഇങ്ങനെ

തിരുവനന്തപുരം: 2026ലെ കേരളത്തിലെ അവധി ദിനങ്ങള്‍ പുറത്ത്. 2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. ഓണത്തിന് തുടര്‍ച്ചയായ നാലു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കും. ഒന്നാം ഓണം ചൊവ്വാഴ്ച വരുന്നതിനാല്‍ നാലം ഓണം വരെയുള്ള എല്ലാ ആഘോഷവും അവധിയായി മാറുകയാണ്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. അതായത് അന്നും തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ അടക്കം കേരളത്തില്‍ അടഞ്ഞു കിയക്കുന്ന സാഹചര്യം വന്നേക്കും. വ്യാഴം പെസഹയും വെള്ളി ദുഖവെള്ളിയും ആകും. ശനിയാഴ്ച പ്രവര്‍ത്തിദിനമാകും. ഞായര്‍ അവധിയും. അതായത് ശനിയാഴ്ച അവധി എടുത്താല്‍ തുടര്‍ച്ചയായ നാലു ദിവസം അപ്പോഴും ജീവനക്കാര്‍ക്ക് അവധിയാകും.

ഏപ്രിലില്‍ അഞ്ച് അവധി ദിനങ്ങളുണ്ട്. ഓഗസ്റ്റില്‍ ആറു ദിനങ്ങളുണ്ട്. എന്നാല്‍ ആവണി അവിട്ടത്തിന്റെ നിയന്ത്രിത അവധി കൂടിയുള്ളതിനാല്‍ ഓഗസ്റ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണമെങ്കില്‍ ഏഴു അവധികളെടുക്കാന്‍ കഴിയും. ജൂലൈ മാസത്തില്‍ ഔദ്യോഗിക അവധിയൊന്നുമില്ല.

ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്, കേരള ഷോപ്പ്സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിലുള്ള അവധികള്‍ മാത്രമാണ് ബാധകം.

മാര്‍ച്ച് 4 (ബുധന്‍) ഹോളിദിനത്തില്‍ ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

മന്നം ജയന്തി……………………………ജനുവരി 2(വെള്ളി)

റിപ്പബ്ലിക് ദിനം………………………….ജനുവരി 26(തിങ്കള്‍)

മഹാശിവരാത്രി………………………..ഫെബ്രുവരി 15(ഞായര്‍)

റംസാന്‍……………………………………മാര്‍ച്ച് 20(വെള്ളി)

പെസഹവ്യാഴം…………………………ഏപ്രില്‍ 2(വ്യാഴം)

ദുഖഃവെള്ളി………………………………ഏപ്രില്‍ 3(വെള്ളി)

ഈസ്റ്റര്‍……………………………………..ഏപ്രില്‍ 5(ഞായര്‍)

അംബേദ്കര്‍ ജയന്തി…………………ഏപ്രില്‍ 14(ചൊവ്വ)

വിഷു………………………………………….ഏപ്രില്‍ 15(ബുധന്‍)

മേയ് ദിനം…………………………………..മേയ് 1(വെള്ളി)

ബക്രീദ്……………………………………….മേയ് 27(ബുധന്‍)

മുഹറം………………………………………..ജൂണ്‍ 25(വ്യാഴം)

കര്‍ക്കിടക വാവ്………………………….ഓഗസ്റ്റ് 12(ബുധന്‍)

സ്വാതന്ത്ര്യദിനം…………………………..ഓഗസ്റ്റ് 15(ശനി)

ഒന്നാംഓണം………………………………ഓഗസ്റ്റ് 25(ചൊവ്വ)

തിരുവോണം………………………………ഓഗസ്റ്റ് 26(ബുധന്‍)

മൂന്നാംഓണം……………………………..ഓഗസ്റ്റ് 27(വ്യാഴം)

നാലാം ഓണം,ശ്രീനാരായണഗുരു ജയന്തി………ഓഗസ്റ്റ് 28(വെള്ളി)്ര

ശീകൃഷ്ണജയന്തി………………………….സെപ്തംബര്‍ 4(വെള്ളി)

ശ്രീനാരായണഗുരു സമാധി……..സെപ്തംബര്‍ 21(തിങ്കള്‍)

ഗാന്ധിജയന്തി…………………………..ഒക്ടോബര്‍ 2(വെള്ളി)

മഹാനവമി………………………………..ഒക്ടോബര്‍ 20(ചൊവ്വ)

വിജയദശമി……………………………….ഒക്ടോബര്‍ 21(ബുധന്‍)

ദീപാവലി……………………………………നവംബര്‍ 8(ഞായര്‍)

നിയന്ത്രിത അവധി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News