ന്യൂഡൽഹി : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , ഹരിയാന സംസ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.
മുംബൈ നഗരത്തില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ ഹോളി ആഘോഷം നിരോധിച്ച് ബൃഹാന്‍ മുംബൈ കോര്പ്പറേഷന് ഉത്തരവിറക്കി. യുപിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.