കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മോഹൻലാൽ. കൊറോണാക്കാലത്ത് പട്ടിണിയിലാകുന്ന മൃഗങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ മുഖ്യമന്ത്രി ചേര്‍ത്തുപിടിക്കുകയാണെന്നും നമ്മള്‍ ഭാഗ്യവാന്മാരാണെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയിലെ സകല മനുഷ്യര്‍ക്കും രക്ഷാകവചമൊരുക്കുന്ന ഒരു പ്രധാനമന്ത്രിക്ക് കീഴില്‍, ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. എന്നാല്‍ നമ്മുടെ സുരക്ഷക്കായി രാവും പകലും അദ്ധ്വാനിക്കുന്ന നിയമപാലകരെയും ആരോഗ്യ പ്രവര്‍ത്തകരെയും ചിലപ്പോഴൊക്കെ നാം മറന്നു പോകുകയാണെന്നും മോഹൻലാൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്ബോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്ബോള്‍ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്ബലത്തിലെ പടച്ചോറില്ലാതാവുമ്ബോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ……. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!
നമ്മള്‍ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിന്‍്റെ സര്‍വ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്.
പക്ഷേ,
നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു….
അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്…
അവര്‍ക്കും ഒരു കുടുംബമുണ്ട്.
അവര്‍ കൂടി സുരക്ഷിതരാവുമ്ബോഴേ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ…
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു….
വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു…. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിട്ടു….
# StayHome # SocialDistancing # Covid19