27.5 C
Kottayam
Monday, November 18, 2024
test1
test1

‘ഓരോ പെണ്ണുങ്ങളെ പറ്റി പറയും;എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു’ ഞെട്ടിയ്ക്കുന്ന വിവരങ്ങളുമായി ഹോക്കി താരത്തിൻ്റെ ആത്മഹത്യാ കുറിപ്പ്

Must read

കൊച്ചി:ഹോക്കി താരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ താരത്തിന്റെ ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറി.ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ ഹോക്കി താരം ശ്യാമിലിയെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകുന്നേരം ശ്യാമിലി ഫാനില്‍ തൂങ്ങി മരിച്ചത്.

ആഴ്ചകള്‍ക്കു ശേഷമാണ് ബന്ധുക്കള്‍ ഈ ഡയറി കണ്ടെത്തുന്നത്.

‘എന്റെ മുന്നില്‍ വച്ച്‌ എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്ബോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ എന്ന് ഡയറിയില്‍ പറയുന്നുണ്ട്.ശ്യാമിലി സ്വന്തം കൈപ്പടയില്‍ എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും നേരിട്ട പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്.

മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

ഡയറിയിലുള്ള പല കാര്യങ്ങളും മരിക്കുന്നതിന് ഒരു മാസം മുമ്ബ് എഴുതിയതാണ് എന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു.ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.അസിസ്റ്റന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാന്‍ സാധ്യതയുള്ളതുകൊണ്ട് പാസ്‌പോര്‍ട് പൊലീസ് തിരികെ നല്‍കി.ശ്യാമിലി മരിക്കുമ്ബോള്‍ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.

നാലു വര്‍ഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായിരിക്കെ സ്‌കൂട്ടറില്‍ തിരുവല്ല വരെ കൊണ്ടു പോയത് ഗര്‍ഭഛിദ്രത്തിനു കാരണമായി. ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിനിമാഭിനയം നിര്‍ത്തിച്ച് പ്രഭുദേവ,വേറെ ഓപ്ഷന്‍ ഉണ്ടായില്ല;ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു; തുറന്ന് പറഞ്ഞ്‌ നയന്‍താര

ചെന്നൈ:നയന്‍താരയുടെ ജീവിത കഥ പറയുന്ന ബിയോണ്ട് ദ ഫെയറി ടെയില്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായിരിക്കുകയാണ്. പല വിവാദങ്ങള്‍ക്കൊടുവിലാണ് ഈ ഡോക്യുമെന്റി റിലീസായിരിക്കുന്നു. കല്ല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഈ ഡോക്യുമെന്ററിയുടെ റിലീസ്....

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല; നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസിൽ...

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്....

ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്‍റെ ഹര്‍ജി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ  ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ  കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ്...

ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എംവി ഗോവിന്ദൻ; 'പാലക്കാട് എൽഡിഎഫ് ചരിത്ര വിജയം നേടും'

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.