“ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരും’: പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദു സംഘടന

മം​ഗ​ളൂ​രു: ക്രൈ​സ്ത​വ മ​ത​കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന പ​ര​സ്യ വെ​ല്ലു​വി​ളി​യു​മാ​യി തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി​കെ (എ​ച്ച്ജെ​വി). ഉ​ഡു​പ്പി ക​ർ​ക്ക​ള​യി​ൽ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യു​ടെ പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി.

മേ​ഖ​ല​യി​ൽ നി​ര​വ​ധി മ​ത​പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ ആ​ക്ര​മ​ണം തു​ട​രു​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

ഗ​ണേ​ശോ​ത്സ​വം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ പ്രാ​ർ​ഥ​ന​യു​ടെ പേ​രി​ൽ ഇ​വി​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി​യു​ണ്ട്. ആ​ളു​ക​ളെ പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മ​ല്ലേ​യെ​ന്നും എ​ച്ച്ജെ​വി നേ​താ​വ് പ്ര​കാ​ശ് കു​ക്കെ​ഹ​ള്ളി ചോ​ദി​ച്ചു.

ക​ർ​ക്ക​ള​യി​ലെ കു​ക്കു​ണ്ടൂ​ര്‍ ആ​ന​ന്ദി മൈ​താ​ന​ത്ത് വെ​ള്ളി​യാ​ഴ്ച സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന വി​ശ്വാ​സി​ക​ള്‍ പ്രാ​ര്‍​ഥ​ന നി​ര്‍​വ​ഹി​ക്കു​ന്ന​തി​നി​ടെ എ​ച്ച്ജെ​വി​യു​ടെ നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News