മംഗളൂരു: ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ (എച്ച്ജെവി). ഉഡുപ്പി കർക്കളയിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക്നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘടനയുടെ പരസ്യമായ വെല്ലുവിളി.
മേഖലയിൽ നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും പോലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരുമെന്നുമാണ് സംഘടനയുടെ നേതാക്കൾ അറിയിച്ചത്.
ഗണേശോത്സവം ഗംഭീരമായി ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ പ്രാർഥനയുടെ പേരിൽ ഇവിടെ മതപരിവർത്തനത്തിന് അനുമതിയുണ്ട്. ആളുകളെ പരിവർത്തനം ചെയ്യുന്നവർക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേയെന്നും എച്ച്ജെവി നേതാവ് പ്രകാശ് കുക്കെഹള്ളി ചോദിച്ചു.
കർക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്ത് വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ എച്ച്ജെവിയുടെ നൂറോളം പ്രവര്‍ത്തകര്‍ ഇവിടെയെത്തി ആക്രമണം നടത്തിയിരുന്നു.