29.7 C
Kottayam
Saturday, June 13, 2026

കുത്തബ് മിനാറിൻ്റെ പേര് വിഷ്ണു സ്തംഭം എന്നാക്കണം, ഡൽഹിയിൽ പ്രതിഷേധം

Must read

ന്യൂഡൽഹി:ഐതിഹാസിക സ്മാരകമായ കുത്തബ് മിനാർ വിഷ്ണു സ്തംഭം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കുത്തബ് മിനാറിൽ കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും മഹാകാൽ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യവുമായെത്തി.

കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാർ ഹനുമാൻ ചാലിസയും ചൊല്ലി. അതേസമയം, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാൻഡ്മാർക്കുകളുടെ പേരുകൾ മുഗൾ ഭരണാധികാരികളുടെ പേരിലുള്ളതിനാൽ മാറ്റണമെന്ന് ഡൽഹി ബിജെപി ഘടകവും ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹർഷി വാൽമീകി, ജനറൽ വിപിൻ റാവത്ത് എന്നിവരുടെ പേരുകൾ പുനർനാമകരണം ചെയ്യണമെന്നാണ് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനുള്ള കത്തിൽ നിർദ്ദേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week