Gold Price Today:കുതിപ്പ് തുടർന്നു സ്വർണ്ണവില: പവന് 1.17 ലക്ഷമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 3,960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,17,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,40,000 രൂപയ്ക്ക് മുകളിൽ നൽകണം.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില14640 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 12030 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9365 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6040 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 340 രൂപ.

മറ്റ് നഗരങ്ങളിലെ സ്വർണ വില

22 കാരറ്റ് (8 ഗ്രാം)24 കാരറ്റ് (8 ഗ്രാം)
ഡൽഹി₹1,13,272₹1,23,560
മുംബൈ₹1,13,152₹1,23,440
ചെന്നൈ₹1,13,592₹1,23,920
ഹൈദരാബാദ്₹1,13,152₹1,23,440

പ്രധാന കാരണങ്ങൾ

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ: ആർട്ടിക് സുരക്ഷയുമായി ബന്ധപ്പെട്ട് റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ നാറ്റോ അംഗരാജ്യങ്ങൾ തയ്യാറെടുക്കുന്നതും ഗ്രീൻലാൻഡിന് മേലുള്ള യുഎസ് താത്പ്പര്യങ്ങളും വിപണിയെ സ്വാധീനിച്ചു.

യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച: അന്താരാഷ്ട്ര വിപണിയിൽ ഡോളർ ദുർബലമായത് വിലയേറിയ ലോഹങ്ങൾക്ക് അനുകൂലമായി.

ഫെഡറൽ റിസർവ് നയം: ജനുവരി 27-ലെ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ നിക്ഷേപകരെ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും ആകർഷിച്ചു.

കരുതൽ ശേഖരം: വികസ്വര വിപണികളിലെ കേന്ദ്ര ബാങ്കുകളും സ്വകാര്യ നിക്ഷേപകരും കരുതൽ ശേഖരം സ്വർണ്ണത്തിലേക്ക് മാറ്റുന്നത് വില വർധനവിന് കരുത്ത് പകർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News