തൃശൂര്‍: തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇടപെടുന്നു. ഹൈറിച്ചിലെ നിക്ഷേപകരുടെ വിവരങ്ങള്‍ ഇ ഡി ശേഖരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് പേര്‍ നിക്ഷേപകരായി മാത്രമുള്ള ഹൈറിച്ച് വഴി മണി ചെയിന്‍ മാതൃകയില്‍ 1693 കോടി രൂപ ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍ എന്നിവര്‍ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് വിവരം.
എന്നാല്‍ കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാര്‍ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ പ്രതികള്‍ പണം തിരിച്ച് നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും ഒളിവിലിരുന്ന് നീക്കം നടത്തുന്നു എന്ന സംശയത്തിലാണ് ഇ ഡി. രണ്ട് ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം
ഈ മോഹന വാഗ്ദാനത്തില്‍ വീണ് സംസ്ഥാനത്തും വിദേശത്തുമുള്ള നിരവധി പേരാണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. എന്നാല്‍ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകള്‍ മുങ്ങിയിട്ടും പരാതിക്കാര്‍ കാര്യമായി മുന്നോട്ട് വന്നിട്ടില്ല എന്നാതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. ഇഡി അന്വേഷണം തുടങ്ങിയതിന് ശേഷം തൃശൂര്‍ പുതുക്കാട് നിന്ന് മാത്രമാണ് പുതിയ ഒരു പരാതി വന്നത്.