24.2 C
Kottayam
Saturday, June 6, 2026

ഗവര്‍ണറുടെ നോട്ടീസ് നിയമാനുസൃതമല്ല ‘വിസിമാര്‍ തല്‍ക്കാലം രാജിവെക്കേണ്ട,ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം’ ഹൈക്കോടതി

Must read

കൊച്ചി:വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ  ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി  നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ  വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.


രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ചാൻസലുടെ കത്ത് കിട്ടിയെന്ന് ഹർജിക്കാർ കോടതിയില്‍വ്യക്തമാക്കി.സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ല എന്നും ഹർജിക്കാർ വാദിച്ചു.തങ്ങളെ കേൾക്കാൻ ചാൻസലർ സമയം തന്നില്ല.വൈസ് ചാൻസലറെ നീക്കുന്നതിന്  ചട്ടങ്ങളിൽ കൃത്യമായ വ്യവസ്ഥ ഉണ്ട്..ആ വ്യവസ്ഥകളുടെ പരിധിയിൽ വരുന്നതല്ല ചാൻസലറുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ   ഉണ്ടെങ്കിൽ മാത്രമേ നീക്കാന്‍ സാധിക്കൂ .അല്ലെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം. ഹർജി ഫയല്‍ ചെയ്ത ശേഷം  ചാൻസലർ  കാരണം കാണിക്കല്‍ നോട്ടീസ് നൽകി  അതു പുതിയ നീക്കം ആണ്.ചാൻസലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണ്

.സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകം ആണ് എന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.പക്ഷെ ആ  കേസ് ഇവിടെ ബാധകം ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് ആണെങ്കിൽ പോലും ചാൻസലർ ക്കു അധികാരം ഇല്ല എന്ന് ഹർജിക്കാർ വാദിച്ചു.കോടതിക്ക് മാത്രമേ നീക്കം ചെയ്യാൻ  പറ്റൂ.പദവിയിലുള്ളവര്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാൻസലർക്കു താൻ നടത്തിയ നിയമനം  തെറ്റ് ആണ് എന്ന് പറയാൻ ആവില്ലേ എന്ന് കോടതി ചോദിച്ചു.പ്രഥമ ദൃഷ്ട്യാ ഒരാൾക്ക് യോഗ്യത ഇല്ല എങ്കിൽ ചാൻസലർക്കു ഇടപെടാൻ ആവില്ല എന്ന് പറയാൻ പറ്റുമോ ?.അതിനാണ് മറുപടി നൽകേണ്ടത്.യോഗ്യതയില്ലാത്തവരാണ് പദവികളിൽ ഇരിക്കുന്നതെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു.കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടത് ഇല്ല..യോഗ്യത ഇല്ലാത്ത ആളുകൾ  ഇത്തരം പൊസിഷനിൽ വരുന്നത് തെറ്റാണ്.

ചാൻസലറുടെ ഇപ്പോഴത്തെ നടപടി സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലാണ്.യോഗ്യത ഇല്ലാത്തവർ തൽസ്ഥാനത്തു തുടരുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും നിങ്ങൾ മികച്ചത് ആയിരിക്കും. പക്ഷെ നിങ്ങൾ മാത്രം ആയിരിക്കില്ല അതാണ് സുപ്രീംകോടതി പറഞ്ഞത്. അത് കൊണ്ടാണ് പാനൽ വേണം എന്ന് സുപ്രീംകോടതി പറയുന്നത്.ചാൻസലർ  മനുഷ്യൻ അല്ലെ ,അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ തിരുത്താൻ ഉള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

- Advertisement -

നിങ്ങൾ എടുത്ത നടപടിയിൽ അല്ല , എടുത്ത രീതി ആണ് ചോദ്യം ചെയ്യപ്പെട്ടത്‌ എന്ന് കോടതി ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി.ഗവര്‍ണര്‍ ഒരു അപേക്ഷ അല്ലെങ്കിൽ ഒരു ആവശ്യംമാത്രം ആണ് നടത്തിയത്  എന്ന് ഗവർണുടെ അഭിഭാഷകൻ വാദിച്ചു.അതിനെ ഒരു അപ്പീൽ ആയി കാണാൻ ആവില്ല എന്ന് കോടതി പരാമര്‍ശിച്ചു.എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവർണറോട് കോടതി ചോദിച്ചു…വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്.വിശദീകരണം നൽകാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10  ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്.അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ.എന്ന് ഗവർണറുടെ അഭിഭാഷകന്‍ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week