കൊച്ചി:സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എംഡി ആയിരുന്ന ബിശ്വനാഥ് സിൻഹ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി.
അന്വേഷണം തുടരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് സ്വകാര്യ സ്ഥാപനത്തിന് ക്രമവിരുദ്ധമായി മൂന്നര കോടി രൂപം വായ്പ നൽകിയ സംഭവത്തിലാണ് വിജിലൻസ് അന്വേഷണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News