EntertainmentKeralaNews

മേതിൽ ദേവിക പോയതോടെ മുകേഷിന് കഷ്ടകാലം! മുകേഷ് അവതാരകനായി എത്തുന്ന മിന്നും താരം പരിപാടി ഉപേക്ഷിച്ച് ഏഷ്യാനെറ്റ്

കൊച്ചി:മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ മുകേഷ് അവതാരകനായി എത്താനിരുന്ന മിന്നും താരം എന്ന പരിപാടി താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മഴവില്‍ മനോരമയിലെ കോമഡി പ്രോഗ്രാമില്‍ മുകേഷ് പങ്കെടുത്തതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് വിവരം. ഏഷ്യാനെറ്റുമായി വെച്ചിരുന്ന കരാര്‍ ലംഘനമാണിതെന്നാണ് ആരോപണം.

അതേസമയം, കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുകേഷിന്റെ വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ ഭയന്നാണ് ഏഷ്യാനെറ്റ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. മുകേഷിനെ വെച്ച് മിന്നും താരം എന്ന പരിപാടിയുടെ നാല് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതോടൊപ്പം തന്നെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയായ മീരയോടൊപ്പം മുകേഷ് അവതരിപ്പിച്ചിരുന്ന പ്രെമോയും ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ മാസം പതിന്നാലിന് ഷോ ടെലികാസ്റ്റ് ചെയ്യുവാനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചാനലിനെ പ്രതിസന്ധിയിലാക്കിയത്.

അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.

ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker