NationalNews

ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് സുപ്രീം കോടതി, സ്വാഗതം ചെയ്ത് ഇരുപക്ഷവും

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഷിൻഡെ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ലെന്ന്  സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.

സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.  

തന്‍റെ പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. രാജി വെച്ചില്ലായിരുന്നെങ്കിൽ തന്നെ അധികാരത്തിൽ തിരികെയെത്തിക്കുമായിരുന്നു എന്ന് കോടതി പറഞ്ഞു. പോരാട്ടം തനിക്കുവേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. സുപ്രീംകോടതി തീരുമാനം അനുകൂലമെന്ന് ഉദ്ധവ് വിഭാഗം നേതാവ് അനിൽ പരബും പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ അധികാര തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെങ്കിലും ഷിന്‍ഡെ സര്‍ക്കാരിന്‍റെ  സത്യപ്രതിജ്ഞ ശരിവച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ജനാധിപത്യത്തിന്‍റെ  വിജയമാണിത്. സഖ്യം തകർത്ത് പോയ ഉദ്ദവ് ഇപ്പോൾ ധാർമ്മികത പറയുന്നു. വിശ്വാസ വോട്ടെടുപ്പിൽ തോൽക്കുമെന്ന് ഭയം കൊണ്ടാണ് രാജിവച്ചു പോയത്. ധാർമികത കൊണ്ടല്ല.സർക്കാർ താഴെ വീഴുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയേറ്റു. എം എൽ എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത് സ്പീക്കറുടെ അധികാരമാണ്. ഷിൻഡെ രാജി വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button